CinemaLatest NewsNewsEntertainment

ഇനി ബിക്കിനിയിൽ വരാനും ഞാൻ റെഡി..സദാചാരക്കാരെ പേടിച്ച് ഓടി ഒളിക്കില്ല; ചിത്രങ്ങളെടുത്തത് അച്ഛന്റെയും അമ്മയുടെയും പൂർണ്ണ ഇഷ്ടത്തോടെ; അവരാണ് പിന്തുണ നൽകി കൂടെയുള്ളത്; അർച്ചന

അടുത്തിടെയായി ഫോട്ടോ ഷൂട്ടുകൾ വിവാദമായിരിയ്ക്കുകയാണ്

കേരളത്തിൽ അടുത്തിടെയായി ഫോട്ടോ ഷൂട്ടുകൾ വിവാദമായിരിയ്ക്കുകയാണ്. ന​ഗ്നതാ പ്രദർശനം നടത്തുന്നു എന്നാണ് ഇത്തരം ചിത്രങ്ങൾക്കെതിരെയുള്ള പ്രധാന ആരോപണം.

 

അടുത്തിടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന ഫോട്ടോഷൂട്ടായിരുന്നു ഈ യുവ മിഥുനങ്ങളുടേത്. സമൂഹ മാധ്യമങ്ങൾ വഴി ചൂടോടെ ചർച്ച ചെയ്ത ഫോട്ടോ ഷൂട്ടിലെ മോഡൽ അർച്ചന അനിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

 

കൂടാതെ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് ആണ് താരം വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി നൽകുന്നത്. താരം ആദ്യമായാണ് ലൈവിൽ വരുന്നത് എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ. ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റ് ഇട്ട വിമർശിച്ചവർക്ക് മറുപടിയുമായി ലൈവിൽ വരാൻ കാരണം വീട്ടിലിരിക്കുന്ന പാവം അച്ഛനും അമ്മക്കും വീട്ടുകാർക്കും എതിരെ ചീത്ത പറഞ്ഞതു കൊണ്ട് മാത്രമാണ് എന്നാണ് താരം ലൈവിൽ പറയുന്നത്.

 

എന്നാൽ എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളം ഉണ്ട്. അതിനാൽ നിങ്ങളുടെ ഒരു വിമർശനം കൊണ്ട് ഞാൻ തളരില്ലെന്നും അർച്ചന പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button