Latest NewsKeralaNews

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അവഹേളിക്കുന്ന രീതിയിൽ പഠന സാമഗ്രികൾ തയ്യാറാക്കിയതായി പരാതി

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിക്കുന്ന രീതിയിൽ പഠന സാമഗ്രികൾ തയ്യാറാക്കിയതായി പരാതി. ഓൺലൈൻ പഠനത്തിനായി പാലക്കാട് ഡയറ്റും, പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയും സംയുക്തമായി തയ്യാറാക്കിയ വർക്ക് ഷീറ്റുകളിലാണ് പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അവഹേളിക്കുന്ന പരാമർശങ്ങളുള്ളത്.

എട്ടാം ക്ലാസ് ഹിന്ദി പാഠ പുസ്തകത്തിലെ മൂന്നാമത്തെ അദ്ധ്യായത്തിൽ
ചൂഷണം എന്ന ആശയം വിശദീകരിക്കാൻ അനുബന്ധമായി തയ്യാറാക്കിയ പഠന സാമഗ്രിയിലാണ് പ്രധാനമന്ത്രിയ്ക്കും, യുപി മുഖ്യമന്ത്രിക്കുമെതിരായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

നരേന്ദ്ര മോദിയെ ‘കൈയ്യിൽ രക്തക്കറ പുരണ്ട പ്രധാനമന്ത്രി ‘ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ആശയം ചിത്രീകരിക്കാൻ യു.പി മുഖ്യമന്ത്രിയുടെ കാരിക്കേച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോരക്പൂരിൽ ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവമാണ് പഠനസാമഗ്രിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരിനെയും യുപി സർക്കാരിനെയും കൊള്ളക്കാരെന്നും കൊലപാതകികളെന്നും വിശേഷിപ്പിച്ചാണ് പാഠഭാഗം ആരംഭിക്കുന്നത്. ഇതിൽ യോഗി ആദിത്യനാഥിനെതിരെ ശക്തമായ വിമർശനവും ഉന്നയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button