കോഴിക്കോട് : അർഹതയുള്ളവരെ കബളിപ്പിച്ച് പിൻ വാതിൽ നിയമനം നടത്തിയ ഇടതു സർക്കാറിന് വോട്ട് നൽകില്ലെന്ന് ആഹ്വാനവുമായി പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. ഉദ്യോഗാർത്ഥികളുടെ കണ്ണീരിനു മറുപടി നൽകുന്നവർക്കാണ് വോട്ട് നൽകുകയെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
50 ലക്ഷത്തോളം വരുന്ന പിഎസ് സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 40 ലക്ഷത്തോളം തൊഴിലന്വേഷകരെയും വഞ്ചിക്കുകയായിരുന്നു സര്‍ക്കാരെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
നേതാക്കന്മാരുടെ കുടുംബത്തിലുള്ളവർക്ക് എല്ലാ നിയമങ്ങളും മറികടന്നു നിയമനങ്ങളും എന്നാൽ കാലാവധി തീരാറായ 46285 പേരുടെ റാങ്ക് ലിസ്റ്റിൽ 5000 നിയമനങ്ങൾ പോലുമില്ലാത്ത സാഹചര്യത്തിൽ പോലും ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ഒഴിവുകൾ തരാൻ സാധ്യമല്ല എന്ന ചില നേതാക്കന്മാരുടെ വാക്കുകൾക്ക് ഇതല്ലാതെ മറുപടിയില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ വിശദീകരണം.
Post Your Comments