Latest NewsMollywoodNewsEntertainment

മുരുകനേക്കാള്‍ സ്‌നേഹം റിമി ടോമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്; മംമ്ത

ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’. ചിത്രത്തിന്റെ യുടെ രണ്ടാം ഭാഗം 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുകയാണ്. ബിലാൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ബിഗ് ബിയില്‍ ബാല അവതരിപ്പിച്ച മുരുകന്‍ എന്ന കഥാപാത്രത്തിന്റെ കാമുകി റിമി ടോമി ആയാണ് മംമ്ത വേഷമിട്ടത്.

ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും എന്നാണ് മംമ്ത പറയുന്നു. ”മമ്മൂട്ടിയുടെ കഥാപാത്രം ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ അംഗമാണ് ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്.

ബിഗ് ബിയില്‍ ഒരു സീനില്‍ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള പക്വത എല്ലാവര്‍ക്കും ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്ബേഴ്‌സ്” എന്ന് മംമ്ത പറയുന്നു.

സംവിധായകന്‍ അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. രണ്ടു വര്‍ഷം മുമ്ബാണ് രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button