Latest NewsNewsIndia

ചൈനയുടെ അതിമോഹങ്ങള്‍; അതിര്‍ത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ് ഇന്ത്യ

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍സിഇപി) സംബന്ധിച്ച്‌ 2012 മുതലുള്ള ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയാണ്.

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയിലും പിടിച്ചു നിന്ന പ്രധാന രാജ്യം ചൈനയാണ്. എന്നാൽ ചൈനയെ പിടിച്ചുനിർത്തിയത് സാമ്പത്തിക വ്യവസ്ഥിതി മാത്രമാണ്. ഇന്ത്യയുമായുണ്ടാക്കി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇതിനിടെ ചൈനയ്ക്ക് ചെറിയ തിരിച്ചടിയുമായി. ഇതിനെ മറകടക്കാന്‍ ചൈന അവതരിപ്പിക്കുകയാണ് പുതിയ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ പത്ത് ആസിയാന്‍ രാജ്യങ്ങളും ചൈന, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയും മേഖലാ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറില്‍ (ആര്‍സിഇപി) ഒപ്പുവച്ചു. എന്നാല്‍ ഇന്ത്യ കരാറിന്റെ ഭാഗമാകാത്തത് ചൈനയുടെ മോഹങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയും. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍സിഇപി) സംബന്ധിച്ച്‌ 2012 മുതലുള്ള ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയും ഉള്‍പ്പെടുന്ന സ്വതന്ത്ര വിപണിയാണ് ആര്‍സിഇപി കൂട്ടായ്മയെ ആകര്‍ഷകമാക്കിയത്. എന്നാല്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഇന്ത്യയില്ല.

ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയില്ലാതെ ഈ കരാര്‍ പൂര്‍ണ്ണമാകില്ലെന്ന് ചൈനയ്ക്കും അറിയാം. അതിര്‍ത്തിയില്‍ പരസ്പരം കൊമ്ബു കോര്‍ക്കുമ്പോള്‍ ഇത്തരത്തിലൊരു കരാറില്‍ ഒപ്പിടുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടനല്‍കും. ഈ സാഹചര്യത്തിലാണ് ഇന്ത്യ വിട്ടു നില്‍ക്കുന്നത്. എങ്ങനെയും ഇന്ത്യ പങ്കാളിയാകണമെന്ന താല്‍പര്യം ഇന്നലത്തെ കരാറില്‍ വ്യക്തമാണ്. മറ്റേതു രാജ്യത്തിനും നല്‍കാത്ത ആനുകൂല്യത്തിലൂടെ ഇന്ത്യയ്ക്കായി വാതില്‍ തുറന്നിടുന്നതാണ് കരാറിലെ ചട്ടങ്ങള്‍. കരാറിന് ചൈന നേതൃത്വം നല്‍കുന്നു എന്നതുതന്നെ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.

Read Also: ഇത് ഭയാനകം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? തുറന്നടിച്ച് സിദ്ദിഖ് കാപ്പന്റെ കുടുംബം

വിയ്റ്റ്‌നാം ആതിഥ്യം വഹിച്ച ആസിയാന്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച കരാറിലൂടെ രൂപംകൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ്. ലോക ജനസംഖ്യയുടെ 30 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനവുമാണ് ആര്‍സിഇപിയില്‍ ഉള്‍പ്പെടുന്ന 15 രാജ്യങ്ങളുടെ പങ്ക്. ഇതാണ് ഈ കരാറിനെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കുന്നത്. 2012 മുതല്‍ ഈ കരാറിന് ശ്രമം തുടങ്ങി. ഇന്ത്യയും കൂടിയാലോചനകളില്‍ പങ്കാളിയായി. കാര്‍ഷിക മേഖലയിലേതുള്‍പ്പെടെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ, വിപണി തുറക്കുന്നതിന് ആനുപാതികമായി സേവന മേഖലകളില്‍ അവസരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയാറാകാത്ത സ്ഥിതിയില്‍ കരാറില്‍നിന്നു പിന്മാറുകയാണെന്ന് 2019 നവംബര്‍ 4ന് ഇന്ത്യ പ്രഖ്യാപിച്ചു. ആശങ്കകള്‍ പരിഹരിക്കാതെ കരാറില്‍ ചേരില്ലെന്ന് ഇത്തവണത്തെ ഉച്ചകോടിയിലും ഇന്ത്യ വ്യക്തമാക്കി. തുടര്‍ന്നാണ് മറ്റു 15 രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടത്.

മറ്റു മേഖലകളിലെ പ്രശ്‌നങ്ങള്‍ സാമ്പത്തികവ്യാപാര മേഖലകളിലെ സഹകരണത്തെ ബാധിക്കുന്നില്ലെന്ന രീതി ആര്‍സിഇപിയില്‍ പ്രകടമാണ്. നല്ല ബന്ധമില്ലാത്ത ചൈനയും ഓസ്‌ട്രേലിയയും, അതിര്‍ത്തിപ്രശ്‌നങ്ങളുള്ള സിംഗപ്പൂരും മലേഷ്യയുമൊക്കെ ആര്‍സിഇപിയില്‍ കൈകോര്‍ക്കുന്നു. ആസിയാനിലെ 6 രാജ്യങ്ങളും അല്ലാത്ത 3 രാജ്യങ്ങളും അംഗീകാരം നല്‍കി 60 ദിവസം കഴിഞ്ഞാല്‍ കരാര്‍ പ്രാബല്യത്തിലാവും. ഇങ്ങനെ നിലവില്‍വന്ന് ഒന്നര വര്‍ഷത്തിനുശേഷമേ മറ്റേതെങ്കിലും രാജ്യത്തിന് ആര്‍സിഇപിയുടെ ഭാഗമാകാനാവൂ. എന്നാല്‍, ഈ വ്യവസ്ഥ ഇന്ത്യയ്ക്കു ബാധകമല്ലെന്ന് കരാറില്‍ അടിക്കുറിപ്പായി പരാമര്‍ശിച്ചിട്ടുണ്ട്. കരാര്‍ പ്രാബല്യത്തിലായി എപ്പോള്‍ വേണമെങ്കിലും രേഖാമൂലം താല്‍പര്യമറിയിച്ച്‌ ഇന്ത്യയ്ക്കു ചേരാം. അതിനു മുന്‍പുതന്നെ നിരീക്ഷക പദവി ലഭിക്കും. തല്‍കാലം ഒരു സഹകരണവും വേണ്ടതില്ലെന്നതാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ഇതിന് കാരണം അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങളാണ്. ഇതിന്റെ ഭാഗമായി പലവിധ നിസ്സഹകരണവും ഇന്ത്യ പ്രഖ്യാപിച്ചു. തല്‍കാലം ഈ നയത്തില്‍ നിന്ന് പിന്മാറില്ല.

ഇതിനൊപ്പം ആര്‍സിഇപിയിലും ചില ആശങ്ക ഇന്ത്യയ്ക്കുണ്ട്. ഇത് ചൈനയ്ക്ക് വേണ്ടി ഏകപക്ഷീയമായി ഉണ്ടാക്കിയതാണെന്ന സംശയം സജീവമാണ്. അതും കരുതലോടെ നീങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. വിപണി ഒന്നാകെ ചൈനയ്ക്ക് തുറന്നു കൊടുക്കുന്നതിന് തുല്യമാകും ഇത്. കരാറില്‍ ചേരുന്നതിന് പരിഗണന ലഭിക്കുമ്ബോഴും, ഇപ്പോഴത്തെ രൂപത്തില്‍ കരാര്‍ അംഗീകരിക്കേണ്ടിവരുമെന്ന പ്രശ്‌നം ഇന്ത്യയ്ക്കുണ്ട്. പ്രാബ്യത്തിലായിക്കഴിഞ്ഞാല്‍ 5 വര്‍ഷത്തിനു ശേഷമേ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുകയുള്ളൂ. ആര്‍സിഇപി കരാറിലെ മിക്ക ഘടകങ്ങളും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വ്യവസ്ഥകളുമായി ഒത്തുപോകുന്നവയാണ്.

എന്നാല്‍, ഡബ്ല്യുടിഒയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഇകൊമേഴ്‌സ്, മുതല്‍മുടക്ക്, സര്‍ക്കാരിന്റെ സംഭരണം തുടങ്ങിയവയും ആര്‍സിപിഇയിലുണ്ട്. അംഗരാജ്യങ്ങള്‍ക്ക് 92% ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവയില്‍ പൂര്‍ണമോ ഭാഗികമോ ആയ ഇളവ്, ഇകൊമേഴ്‌സിന് നികുതി ഇളവ്, ഇറക്കുമതി തോതിലെ ഇളവ്, ബിസിനസ് യാത്രകള്‍ക്കും കസ്റ്റംസ് സേവനങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, സേവന മേഖലയില്‍ നെഗറ്റീവ് പട്ടിക നിലനിര്‍ത്തിയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയുള്ളതാണ് ആര്‍സിഇപി കരാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button