Latest NewsNewsInternational

നിലപാട് വീണ്ടും മാറ്റി ട്രംപ് ; തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : ജോ ബൈഡന്‍റെ വിജയം ആദ്യം അംഗീകരിച്ച ഡോണള്‍ഡ് ട്രംപ് നിലപാടു മാറ്റി ട്വീറ്റുകളുമായി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകള്‍ ചെയ്തുമാണ് ബൈഡന്‍ വിജയിച്ചതെന്ന് ട്രംപ് ട്വീറ്റില്‍ പറയുന്നു.

Also Read : കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​നു ശേ​ഷം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ക​ര​ക​യ​റു​ന്നു​വെ​ന്ന് റിപ്പോർട്ട്

” വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.”- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

“തെരഞ്ഞെടുപ്പില്‍ വഞ്ചന കാണിച്ചാണ് അയാള്‍ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല, വോട്ടുകള്‍ ക്രമപ്പെടുത്തിയത് അവരുടെ കീഴിലുള്ള കമ്പനിയാണ് , അവര്‍ ഇതില്‍ അധീശത്വം കാണിച്ചു, അവര്‍ മതിപ്പുള്ള കമ്പനിയല്ല, കമ്പനി മോശം ഉപകരണങ്ങളാണ് വോട്ടെണ്ണലിന് ഉപയോഗിച്ചത്, മാധ്യമങ്ങളും ബൈഡനെയും കൂട്ടരയെും പിന്തുണച്ചു”- തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button