മസ്കത്ത്: ഒമാനിൽ ഒക്ടോബറിൽ ജീവിതച്ചെലവ് കുറഞ്ഞു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പ്രതിവർഷ, പ്രതിമാസ പണപ്പെരുപ്പങ്ങളിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.51 ശതമാനം കുറഞ്ഞപ്പോൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 0.11 ശതമാനവും കുറഞ്ഞതായാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ പറയുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷണത്തിെൻറയും ആൽക്കഹോൾ ഇതര പാനീയങ്ങളുടെയും വിലയിൽ 0.32 ശതമാനവും ആരോഗ്യ ചെലവിൽ 0.02 ശതമാനവും വിദ്യാഭ്യാസ ചെലവിൽ 0.08 ശതമാനവും വിനോദത്തിനായുള്ള ചെലവിൽ 0.51 ശതമാനവും വർധനവ് ഉണ്ടായിരിക്കുകയാണ്.
എന്നാൽ അതേസമയം ഭവന, ജല, വൈദ്യുതി, ഗ്യാസ്, ഇന്ധനങ്ങളുടെ വിഭാഗത്തിലെ ചെലവ് 0.42 ശതമാനം കുറഞ്ഞു. ആശയവിനിമയം, ഗതാഗതം, ഫർണിഷിങ്, വീടുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ വിഭാഗങ്ങളിലെ ചെലവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. ഭക്ഷണപാനീയങ്ങളുടെ വിഭാഗത്തിൽ ഒായിൽ, പഴവർഗങ്ങൾ, ഇറച്ചി എന്നിവയുടെ വിലയിൽ കാര്യമായ വർധനവുണ്ട്. അതേസമയം, മൽസ്യമടക്കം കടൽ വിഭവങ്ങൾ, ധാന്യങ്ങൾ, പാൽ, വെണ്ണ, മുട്ട എന്നിവയുടെ വിലകളിൽ കാര്യമായ കുറവും രേഖപ്പെടുത്തിയിരിക്കുന്നു.
Post Your Comments