കഴിഞ്ഞ ദിവസം വിശ്വാസികളെ വേദനിപ്പിച്ച ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നു, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ നഗ്നയായി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു യുവതി.
പടികളിൽ അർധ നഗ്നയായി പോസു ചെയ്യുന്ന മോഡലിനെയാണ് കാണാനാവുന്നത്, ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ വൻ വിവാദമാണ് ഉയരുന്നത്.
സമീപ കാലത്തായി ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നത്.
വിശ്വാസികളെ അവഹേളിച്ച് നഗ്നമായ പോസുകളിൽ ഫോട്ടോഷൂട്ട് നടത്തിയ കമ്പനിക്കെതിരെയും മോഡലിനെതിരെയും പരാതി നൽകിയിരിക്കുകയാണ് ഹിന്ദു സേവാ കേന്ദ്രം.
ഹൈന്ദവ വിശ്വാസങ്ങളെയും വിശ്വാസികളെയും അധിക്ഷേപിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഹിന്ദു സേവാ കേന്ദ്രത്തിന്റെ തീരുമാനം.
Post Your Comments