സോഷ്യൽ മീഡിയകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ കാലത്ത് എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ചില ഫോട്ടോഷൂട്ടുകൾ എല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പകർത്തിയ യാമി ആണ് വൈറൽ ഫോട്ടോഷൂട്ടിന്റെയും പിന്നിൽ. ‘പ്രണയാർദ്രയായ കന്യാസ്ത്രീകളെ’ ആണ് ഫോട്ടോഷൂട്ടിൽ കാണാനാകുന്നത്.
Also Read:നാളികേരത്തിന്റെ ഗുണങ്ങൾ അറിയാം
നിരവധി ആളുകളാണ് ഇപ്പോൾ ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കാലം മാറുന്നതിനനുസരിച്ച് സമൂഹം മാറുമെന്നും അതിനെ സഹായിക്കുന്നത് ഇത്തരത്തിലുള്ള മികച്ച കാഴ്ചപ്പാടുകളാണ് എന്നുമാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. അഭിനന്ദനത്തെ പോലെ തന്നെ വിമർശനവും ഉയരുന്നുണ്ട്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ചിത്രങ്ങൾ അരോചകമായി തോന്നുന്നുവെന്നും വൃതം അനുഷ്ഠിച്ച ഒരു കന്യാസ്ത്രീക്കും ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ചെയ്യാൻ ആത്മാവാകുന്ന മനസ് അനുവദിക്കുന്നില്ലെന്നും വിശ്വാസികൾ പ്രതികരിക്കുന്നു.
അതേസമയം, യഥാർത്ഥ കന്യാസ്ത്രീകൾ അല്ല ഫോട്ടോഷൂട്ടിൽ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. രണ്ട് യുവതികൾ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം കന്യാസ്ത്രീകളുടെ വേഷം ധരിച്ചതാണെന്നും സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു. ഒരു മതങ്ങളെയും അവരുടെ ആചാരങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ഒരിക്കലും അവഹേളിക്കരുതെന്നും കമന്റുകൾ ഉയരുന്നു. ഓരോ വേഷത്തിനും ഓരോ പ്രാധാന്യമുണ്ടെന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഇതേ ഭാവഭേദങ്ങളോടെ യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തിയാൽ അവരെ സെർവീസിൽ നിന്നും നീക്കം ചെയ്യാൻ അത് കാരണമായേക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Post Your Comments