KeralaCinemaMollywoodLatest NewsNewsEntertainment

‘ഉമ്മയ്ക്ക് സുഖമല്ലേ’: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ളീല കമന്റിട്ട യുവാവിന് മറുപടിയുമായി സുബി സുരേഷ്

നടിമാർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ളീല
കമന്റുകളുമായി ഞരമ്പൻമാർ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം അധിക്ഷേപ, അശ്ളീല കമന്റ് ഇടുന്നവർക്ക് അതേ രീതിയിൽ തന്നെ ചില നടിമാർ മറുപടി നൽകാറുണ്ട്. അത്തരത്തിൽ തന്റെ ചിത്രത്തിന് അശ്ളീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷ്. രസകരമായ പല ചിത്രങ്ങളും ഈയടുത്ത് സുബി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. പല ചിത്രങ്ങളും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ ചില ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്താറുണ്ട്. അങ്ങനെയൊരു കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുബി ഇപ്പോള്‍.

Also Read:‘മഞ്ഞപ്പിത്തം’ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!

യു.എസ്.എ യിൽ സന്ദർശനം നടത്തിയപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്തവണ നടി പങ്കുവെച്ചത്. ഈ ചിത്രത്തതിന് താഴെ അശ്ളീല കമന്റുമായി എത്തിയ യുവാവിനാണ്‌ താരം മറുപടി നൽകിയത്. ‘നിങ്ങൾ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്ന് ചോദിച്ച യുവാവിനോട് ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്ന് സുബി തിരിച്ച് ചോദിച്ചു. ഇതോടെ, യുവാവ് കമന്റ് മുക്കി രക്ഷപെടുകയായിരുന്നു. എന്നിരുന്നാലും കമന്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന ഇവമ്മാർക്ക് ഇത്തരം മറുപടി തന്നെ നൽകണമെന്നാണ് ചിലർ പറയുന്നത്.

കഴിഞ്ഞ ആഴ്ച, ‘കൊച്ചിയിലെ ഫ്രീക്കത്തി’ എന്ന എന്ന ക്യാപ്ഷനോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനു താഴെ മാത്യു മാത്യു എന്ന് പേരായ ഒരു ഐഡിയില്‍ നിന്ന് വന്നിരിക്കുന്ന മോശം കമന്റിനും താരം മറുപടി നൽകിയിരുന്നു. ‘പോയി ചാവടി’ എന്നായിരുന്നു ഇയാളുടെ കമന്റ്. ഉടനെ സുബിയുടെ റിപ്ലെ എത്തി. ‘നീ പോയി ചാവടാ’ എന്നാണ് സുബി ഇതിനു നല്‍കിയ മറുപടി. സുബിയുടെ മറുപടി ആരാധകരും ഏറ്റെടുത്തു. ഇയാള്‍ ചോദിച്ചു വാങ്ങിയ മറുപടി എന്നാണ് പലരുടേയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button