കോട്ടയം: ആയൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുവരും മൂവാറ്റുപുഴയാറ്റിൽ ചാടിയാണ് ജീവനൊടുക്കിയത്. ഇരുവരും നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ഇതില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നുമാണ് പൊലീസ് നല്കുന്ന സൂചന.
സുഹൃത്തുക്കൾ തമ്മിൽ പിരിയുന്ന വിഷമം കൊണ്ടാണോ ആത്മഹത്യ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാൽ ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ മടിയുണ്ടായി എന്ന് കരുതുന്ന സൂചനകളും വെളിയിൽ വന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി ഇരുവരും വൈക്കം മുറിഞ്ഞപുഴ പാലത്തിന് മുകളില്‍ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടുന്നത് സമീപവാസികളാണ് കണ്ടത്. ഒരു പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്സാക്ഷിയായ യുവാവ് പറയുന്നത്.
അന്ന് രാത്രിയും ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവ സ്ഥലത്തു നിന്ന് ഒരു ജോഡി ചെരുപ്പും തുവാലയും ലഭിച്ചിരുന്നു. ഇതോടെയാണ് പാലത്തില്‍ നിന്ന് ചാടിയത് ആയൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളാണെന്ന് സംശയം ഉയര്‍ന്നത്.രണ്ടുദിവസം മുമ്പാണ് ബി എഡ് വിദ്യാര്‍ത്ഥികളായ ഇരുവരെയും കാണാതാവുന്നത്.
സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി അഞ്ചല്‍ കോളേജിലേക്ക് പോകാനെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഇരുവരെയും തുടര്‍ന്ന് കാണാതാവുകയായിരുന്നു. തിരുവല്ല ഭാഗത്ത് വച്ചാണ് ഒരാളുടെ ഫോണ്‍ അവസാനമായി ഓഫ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ആത്മഹത്യാ തീരുമാനം എടുത്ത ശേഷം ആദ്യം കണ്ട ബസില്‍ കയറി കോട്ടയത്തേക്ക് പോയി എന്നാണ് നിഗമനം. തീവ്രമായ സൗഹൃദത്തിലായിരുന്ന ഈ യുവതികള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന അമൃതയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്വാറന്റീനില്‍ ആയപ്പോള്‍ അമൃത 12 ദിവസം ആര്യയുടെ വീട്ടിലായിരുന്നു.
Post Your Comments