Latest NewsKeralaNews

വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്നയായ യുവതി; വാട്‌സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി… തട്ടിപ്പിനിരയായത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍

 

കൊച്ചി: വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്‌നയായ യുവതി; വാട്സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി. വാട്‌സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍ പോലും എടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാരുടെ ഇടപെടല്‍. അതുകൊണ്ട് തന്നെ ബ്ലാക് മെയിലിംഗിന് പുതിയ തലം നല്‍കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.

Read Also : സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കണം; ബോളിവുഡ് താരം

10 സെക്കന്‍ഡ് സമയം വീഡിയോ കോളില്‍ കിട്ടിയാല്‍ പോലും തട്ടിപ്പുകാര്‍ ചതിയില്‍ വീഴ്ത്തും. വീഡിയോ എടുക്കുന്ന നിമിഷമോ, അതല്ലായെങ്കില്‍ തൊട്ടടുത്ത നിമിഷമോ വിളിക്കുന്ന സ്ത്രീ നഗ്നയായി മാറും. ഫോണ്‍ കട്ട് ചെയ്ത് പോയാലും രക്ഷയില്ല. അടുത്ത ദിവസം പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശം വരും. നഗ്‌നമായ വീഡിയോയും ഫോട്ടോയോ സഹിതമാകും ഇത്.

ഭീഷണി സന്ദേശത്തിന്റെയൊപ്പം വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടോ അതല്ലായെങ്കില്‍ ലഘു വീഡിയോ ആകും അയച്ചു നല്‍കുക. വീഡിയോ കോളിലൂടെ നഗ്നത വീക്ഷിക്കുന്ന തരത്തിലായിരിക്കുമിത്. വീഡിയോ സമൂഹ മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അതല്ലായെങ്കില്‍ പണം വേണമെന്നും ആകും ആവശ്യം. ഇതില്‍ തീര്‍ത്തും പെട്ടുപോകും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ എങ്ങും സജീവമാണ്.

ആദ്യം ചെറിയ ഭീഷണി. അതില്‍ വീണില്ലെങ്കില്‍ ഭീഷണിയുടെ സ്വഭാവം മാറും. യു ട്യൂബ് ചാനലില്‍ വീഡിയോ ഇട്ട ശേഷം ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു നല്‍കും. ഇതിന്റെ ലിങ്ക് സമൂഹ മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണി എത്തും. ഇതോടെ തട്ടിപ്പുകാരുടെ ആവശ്യം അംഗീകരിച്ച് തുക കൊടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button