തിരുവനന്തപുരം: കാതലായ കാര്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കരട് റിപ്പോര്‍ട്ടിന്റെ മറവില്‍ അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും. ബിജെപി കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോ?. 99 ല്‍ ഇടതുസര്‍ക്കാരും 2002ലും 2003ലും യുഡിഎഫും വായ്പ എടുത്തു. അന്ന് ആരും പറഞ്ഞില്ല ഭരണഘടനാ വിരുദ്ധമാണെന്ന്. ലാവ്‌ലിനിലെ സിഎജി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു
ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. ബിജെപി ഓഫീല്‍ നിന്നുള്ള കൽപ്പനകള്‍ ശിരസാവഹിക്കരുതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു
Post Your Comments