KeralaLatest NewsNews

ഐസക്ക് സാറെ, ലേശം ചോറ് കൂടി! എന്‍ഡിഎ കണ്‍വീനറുടെ വീട്ടിലെ ഊണില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഇത്തരം 'ഒത്തുകൂടലുകള്‍' മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാർ വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്വിയുടെ വീട്ടില്‍ പങ്കെടുത്ത അത്താഴ വിരുന്നിനെ പരിഹസിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.

ഇത്തരം കൂടിക്കാഴ്‌ച്ചകള്‍ മുമ്ബ് ഡല്‍ഹിയിലും നടന്നിട്ടുണ്ടെന്നും അന്നതില്‍ ശ്രീ എ ബി വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്ബൂതിരിപ്പാടും, സഖാവ് ഇ രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.ഭാഗമായിരുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

read also:സിഎഎ; ഇന്ത്യയിൽ ദേശവിരുദ്ധതയ്ക്ക് പണം സ്വരൂപിച്ച ഇസ്ലാമിക സംഘടനയെ തീവ്രവാദത്തിന് ധനസഹായം നൽകിയതിന് ജർമ്മനി നിരോധിച്ചു

പോസ്റ്റ് പൂര്‍ണരൂപം:

‘തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ മുതിര്‍ന്ന LDF നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാര്‍ത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകള്‍’ മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ എ ബി വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്ബൂതിരിപ്പാടും, സഖാവ് ഇ രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.

അത്തരം കൂടിച്ചേരലുകള്‍ കൊണ്ട് ബിജെപി യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളില്‍’ വര്‍ദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്. ഐസക്ക് സാറെ, ലേശം ചോറ് കൂടി!’

shortlink

Related Articles

Post Your Comments

Related Articles


Back to top button