കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയില്‍ മത്സരിക്കാനൊരുങ്ങി വയല്‍ക്കിളികള്‍. സി.പി.എമ്മിന്റെ ഉറച്ച സീറ്റായ വാര്‍ഡ് 31 കീഴാറ്റൂരിലാണ് മത്സരിക്കുന്നത്. കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോകുന്ന തളിപ്പറമ്പ് ദേശീയപാത ബൈപാസിനെതിരെ കത്തിനിന്ന സമരനേതൃത്വമായിരുന്നു വയല്‍ക്കിളികള്‍ കൂട്ടായ്മ. എന്നാൽ ദേശീയതലത്തിലും വയല്‍ക്കിളി സമരം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരിയുടെ മുന്നില്‍ പോലും ചര്‍ച്ച ചെയ്ത വിഷയത്തില്‍ വയല്ക്കിളികള്ക്കനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് അക്കാലത്ത് ബി.ജെ.പി നേതാക്കളില്‍നിന്നും ഉറപ്പും ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് ദേശീയപാത ബൈപാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഇത് വയല്‍ക്കിളികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കി. ആ ക്ഷീണത്തില്നിന്നുള്ള മുക്തികൂടിയാണ് സ്ഥാനാര്‍ഥിത്വം.
Read Also: ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിക്കണം: വി മുരളീധരൻ
അതേസമയം വാര്‍ഡ് പിടിച്ചെടുക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍, സമരം നടന്ന വയലില്‍വെച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ജനകീയ സമരത്തിനിറങ്ങിയ ജനങ്ങളെ രാഷ്ട്രീയം പറഞ്ഞ് അപഹസിച്ചവര്‍ക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പെന്നും വയല്‍ക്കിളി നേതാക്കള്‍ പറയുന്നു. പി. വത്സലയാണ് കീഴാറ്റൂര്‍ വാര്‍ഡിലെ ഇടതു സ്ഥാനാര്‍ഥി. പരമ്ബരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡില്‍ ഇത്തവണ, യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാനും ധാരണയായിട്ടുണ്ട്. പകരം മാന്ധംകുണ്ട് (31) വാര്‍ഡില്‍ വയല്‍ക്കിളി പ്രവര്‍ത്തകരുടെ വോട്ട് യു.ഡി.എഫിന് നല്‍കിയേക്കും. വയല്‍ക്കിളി സമരനായിക നംമ്പ്രാടത്ത് ജാനകിയമ്മയോ സമരനായകന് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയോ ആയിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സൂചന.
Post Your Comments