Latest NewsKeralaNews

ഇതാണാ ഹീറോ: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ വളഞ്ഞിട്ടു മർദ്ദിച്ചപ്പോൾ രക്ഷകനായെത്തിയ ആളെ ഒടുവിൽ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ആ രക്ഷകനെ സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിരിക്കുന്നു.

കണ്ണൂർ തളിപ്പറമ്പ്‌ പട്ടുവം സ്വദേശി നാസറാണ്‌ ബസ്‌ ജീവനക്കാർ ഒരു നിരപരാധിയെ വളഞ്ഞിട്ട്‌ തല്ലുമ്പോള്‍ സിനിമാ സ്റ്റൈലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പർതാരം. ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ട് ദിവസം മുന്നേ വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

നാട്ടുകാര്‍ പലരും സ്വകാര്യ ബസ്‌ ജീവനക്കാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ബലമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ പിടിച്ചു മാറ്റുകയായിരുന്നു. മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button