COVID 19KeralaLatest NewsNews

കൊറോണയൊന്നും ഇവിടെ പ്രശ്‌നമേ അല്ല… ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍

ശബരിമല : കോവിഡ് വ്യാപനത്തോടെ ശബരിമലയിലെ പല പൂജകള്‍ക്കും ഇക്കുറി കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ ശബരിമലയിലെ ഏറ്റവും പവിത്രവും ചെലവേറിയതുമായ പൂജയ്ക്ക് 2037 വരെ ബുക്കിംഗ് ഫുള്‍ ആയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശബരിമലയിലെ ഏറ്റവും പവിത്രമായതും ചെലവേറിയതുമായ പൂജയാണ് പടിപൂജ. 75,000 രൂപയാണ് ഇതിനുളള നിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. 2037 വരെ പടിപൂജയുടെ ബുക്കിംഗ് ഉണ്ട്. നേരത്തേ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പടിപൂജ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തീര്‍ത്ഥാടനകാലത്തും മാസപൂജയ്ക്ക് നടതുറക്കുമ്പോഴും മിക്കദിവസങ്ങളിലും നടക്കുന്നു. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണ് ഈ പൂജ. ഈ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളെല്ലാം നിറുത്തിവയ്ക്കും. 30 നിലവിളക്കുകള്‍, 18 നാളികേരം, 18 കലശവസ്ത്രങ്ങള്‍, 18 പുഷ്പഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

Read Also : സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്റ്റംസ്‌ ചോദ്യം ചെയ്‌ത കാരാട്ട്‌ ഫൈസല്‍‌ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി

കൊവിഡ് കാരണം എട്ട് മാസമായി പ്രതിമാസ പൂജാ വേളകളിലും ഉത്സവവും വിഷുവും പ്രമാണിച്ചും നടത്തേണ്ടിയിരുന്ന അറുപതോളം പടിപൂജകളും ഉദയാസ്തമന പൂജകളും നടത്താന്‍ കഴിഞ്ഞില്ല. തുലാമാസ പൂജയ്ക്ക് പടിപൂജ പുനരാരംഭിച്ചെങ്കിലും ബുക്ക് ചെയ്ത അഞ്ച് പേരില്‍ ഒരാള്‍ മാത്രമാണ് എത്തിയത്. തുടര്‍ന്ന് മറ്റ് ചില ഭക്തര്‍ക്ക് പടിപൂജ നടത്താന്‍ അവസരം ലഭിച്ചു. ബുക്കിംഗ് പ്രകാരമുള്ള പട്ടിക ദേവസ്വം ബോര്‍ഡ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിത്തുടങ്ങി.

ദേവസ്വം ബോര്‍ഡ് ലഭ്യമാക്കുന്ന ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഒരു ദിവസം പത്ത് പേര്‍ക്ക് അഷ്ടാഭിഷേകം നടത്താം. 10,000 രൂപ അടയ്ക്കണം.ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ എന്നിവ നടത്താനും അനുമതിയുണ്ട്. പക്ഷേ, സോപാനത്തില്‍ ദര്‍ശനം അനുവദിക്കില്ല. നേരത്തെ ഈ പൂജയ്ക്ക് 5 ഭക്തര്‍ക്ക് സോപാനത്തില്‍ ദര്‍ശനം അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button