കൊച്ചി:സീറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചു വരുന്ന മിശ്ര വിവാഹങ്ങള്‍ക്കെതിരെ വിശ്വാസികള്‍. പള്ളിയില്‍ വെച്ച് ഇതര മതസ്ഥരുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെയാണ് സഭാ വിശ്വാസികള്‍
പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയോട് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
Read Also : കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന ഡൽഹിയ്ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ
കത്തോലിക്ക വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമെന്നും തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളേ ഇതേ വിശ്വാസത്തില്‍ വളര്‍ത്തുമെന്നും ഉറപ്പു നല്‍കിയാണ് ഇത്തരം വിവാഹങ്ങള്‍ പള്ളിയില്‍ വെച്ച് നടത്തുന്നത്. സഭ നല്കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ചില ഉന്നതര്‍ക്ക് വേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിധരിപ്പിക്കുകയും വവിതെറ്റിക്കുകയും ചെയ്യുമെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.
ക്രൈസ്തവ വിവാഹം മൂന്ന് പേര് ചേര്‍ന്നുള്ള ഉടമ്പടിയാണ് വരന് വധു അപ്പോള്‍ പിന്നെ എങ്ങിനെയാണ് അന്യ ജാതിയില്‍പ്പെട്ട ആളുമായി വിവാഹം നടത്താന്‍ സഭ അനുവാദം നല്‍കുന്നത്.ഇത്തരം അയഞ്ഞ നിലപാടുകള്‍ സഭക്കും സമൂഹത്തിനും ദോഷം ചെയ്യുമെന്നും വിശ്വാസികള്‍ പ്രതികരിച്ചു.
Post Your Comments