ന്യൂഡൽഹി : രാജസ്ഥാനിലെ പാലിയിൽ പുതുതായി നിർമ്മിച്ച സമാധാന പ്രതിമ ( സ്റ്റാച്യൂ ഓഫ് പീസ് ) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും. ജൈന മതാചാര്യനായ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ 151 ാം ജന്മവാർഷിക ദിനമായ നാളെയാണ് പ്രധാനമന്ത്രി സമാധാന പ്രതിമ നാടിന് സമർപ്പിക്കുക.
ഉച്ചയ്ക്ക് 12.30 യ്ക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം അനാച്ഛാദന കർമ്മം നിർവ്വഹിക്കുക. ജെത്പുരയിലെ വിജയ് വല്ലഭ് സദന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 151 ഇഞ്ച് വലിപ്പമുള്ള പ്രതിമ ചെമ്പ് ഉൾപ്പെടെ എട്ട് ലോഹങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
1870 ൽ ജനിച്ച വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജ് മഹാവീരയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ ഉന്നമനത്തിനായും വലിയ സംഭാവനകളാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. സമൂഹിക തിന്മകൾ ഇല്ലാതാക്കാൻ എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രധാന്യത്തെ അദ്ദേഹം ഉയർത്തികാട്ടി. സ്വാതതന്ത്ര്യ സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
Post Your Comments