ന്യൂഡൽഹി : 1971 ലെ പോരാട്ടത്തിലൂടെ ചരിത്രപ്രധാന്യം നേടിയ ലോംഗ് വാലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.സൈനികരെ അഭിസംബോധന ചെയ്ത മോദി പുതിയ ഇന്ത്യന്‍ യുദ്ധ തന്ത്രം വിശദീകരിച്ചു. എതിരാളിയെ മനസിലാക്കി പ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും എന്നാല്‍ ശത്രു സൈനിക ശക്തി പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത പ്രതികാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഏറ്റുമുട്ടല്‍ അഭിമുഖീകരിക്കുകയാണെങ്കില്‍ അതിന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് ചൈനയ്ക്കും പാകിസ്ഥാനും മോദി മുന്നറിയിപ്പ് നല്‍കി.
ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമുണ്ടാകാന്‍ അദ്ദേഹം കിഴക്കന്‍ ഏഷ്യ ഉച്ചകോടി ഒഴിവാക്കുകയും അദ്ദേഹത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഉച്ചകോടിയിൽ പങ്കെടുകയും ചെയ്തു. 2014ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ ഏറിയതുമുതല്‍ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം രജോരിയിലെ ഹാള്‍ ഓഫ് ഫെയിമും പഠാന്‍കോട്ട് വ്യോമതാവളവും മോദി സന്ദര്‍ശിച്ചിരുന്നു.
Post Your Comments