ശ്രീനഗർ : പിഡിപി നേതാവും, മുൻ ഉപമുഖ്യമന്ത്രിയുമായ മുസാഫിർ ഹുസ്സൈൻ ബേയ്ഗ് പാർട്ടി വിട്ടു. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്.
Read Also : ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി പബ്‌ജി , ടീസർ പുറത്തിറങ്ങി ; വീഡിയോ കാണാം
നവംബർ 28 മുതൽ ഡിസംബർ 19 വരെയാണ് ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്കെതിരെ നാഷണൽ കോൺഫറൻസുമായി ചേർന്നാണ് പിഡിപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനവുമായ് ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി പിഡിപി-എൻസി സഖ്യം യോഗം ചേർന്നിരുന്നു. എന്നാൽ എൻസിയ്ക്ക് കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യമുയർന്നതോടെയാണ് ബേയ്ഗ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു.
പിഡിപിയുടെ താത്പര്യത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്നായിരുന്നു എൻസിയുടെ ആവശ്യം. പാർട്ടി വിടുന്നതിന് മുൻപായി ഇക്കാര്യം ബേയ്ഗ് പാർട്ടി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തിയുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments