തിരുവനന്തപുരം: സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടാൻ ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. തൃശൂരിലെ നിർഭയ ഹോമുകൾ മാത്രമാണ് ഇനി പ്രവർത്തിക്കാനൊരുങ്ങുന്നത്. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ചിലവ് കുറക്കാനെന്നാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം അറിയിച്ചിരിക്കുന്നത്. പൂട്ടുന്ന നിർഭയ ഹോമുകളിലെ പോക്സോക്കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റുന്നതാണ്.
2012 ലാണ് സർക്കാർ പത്തനംതിട്ട ഒഴികയുള്ള ജില്ലകളിൽ നിർഭയ ഹോമുകൾ സ്ഥാപിക്കുകയുണ്ടായത്. 13 ജില്ലകളിലും നിർഭയ ഹോമുകൾ ഉള്ളതിനാൽ പോക്സോ കേസുകളിലെ ഇരകൾക്ക് തങ്ങളുടെ ജില്ലകളിൽ തന്നെ താമസിക്കാൻ സൗകര്യമൊരുക്കി. മികച്ച കൌൺസിലുകളും ഇവിടെനിന്നും കിട്ടിയിരുന്നു. പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്.
ജില്ലകളിലെ നിർഭയ ഹോമുകൾ ഇനി എൻട്രി ഹോമുകളായാണ് പ്രവർത്തിക്കുക. ഇവിടെ കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസങ്ങളിൽ ഇവരെ തൃശൂരിലേക്ക് മാറ്റുന്നതാണ്. ജീവനക്കാരെയും ഇത്തരത്തിൽ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.
Post Your Comments