KeralaLatest NewsNews

പാർട്ടി സീറ്റുകൾ ആരുടേയും കുടുംബസ്വത്താക്കി മാറ്റാൻ അനുവദിക്കില്ല ; പ്രതിഷേധവുമായി കെ എസ് യു

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി രംഗത്ത് . സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്നും മൂന്ന് പ്രവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

Read Also : “ഒബാമയ്‌ക്കെതിരെ ഇവിടിരുന്ന് പ്രസ്താവനകൾ ഇറക്കാതെ വേഗം അമേരിക്കയില്‍ പോയി രാഹുലിന്റെ കഴിവുകളെ പറ്റി സംസാരിക്കൂ” : ശിവസേന നേതാക്കളോട് ബിജെപി നേതാവ്

ജില്ലയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് കെഎസ്‌യു ജില്ലാ കമ്മിറ്റി പേയ്‌മെന്റ് സീറ്റുകൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്ന് ഓർമിപ്പിച്ച കമ്മിറ്റി, പാർട്ടി സീറ്റുകൾ ആരുടേയും കുടുംബസ്വത്താക്കി മാറ്റാൻ അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ കെപിസിസി മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ നേതൃത്വം തയ്യാറാകണമെന്നും വ്യക്തമാക്കി.

മൂന്ന് പ്രാവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ നേതൃത്വം തയ്യാറാകണമെന്നും കെഎസ്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതേ സമയം, യുവാക്കൾ പാർട്ടിയുടെ കൂലിപ്പണിക്കാരല്ല എന്ന് ചൂണ്ടികാട്ടിയ കമ്മിറ്റി യുവാക്കളെ പരിഗണിക്കാതെ സീറ്റ്‌ നൽകുന്ന ഗ്രൂപ്പ്‌ നേതൃത്വങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button