ജനീവ : കോവിഡ് മഹാമാരി 2021 ഓടെ ലോകത്തെ മുഴുവൻ വീണ്ടും പിടിച്ചുലയ്ക്കും എന്ന് മുന്നറിയിപ്പുമായി യുഎന്‍.ലോകത്തിന് കൂടുതൽ കാര്യങ്ങൾ നേരിടാൻ മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍ വരാനിരക്കുന്നതേയുള്ളൂവെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്ലി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read Also : പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്
പണം, രക്ഷാപാക്കേജുകള്‍, വായ്പ മാറ്റിവെക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ലോക നേതാക്കള്‍ സ്വീകരിച്ചതിനാല്‍ 2020 അതിജീവിക്കാന്‍ സാധിച്ചു. പക്ഷേ കൊറോണ വീണ്ടും ശക്തിപ്രാപിക്കുകയാണ്. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ചുരുങ്ങുന്നു. മറ്റൊരു ലോക്ക്ഡൗണ്‍ സാഹചര്യമാണ് ഒരുങ്ങുന്നത്. 2020ല്‍ ലഭിച്ച പണം 2021ല്‍ ലഭ്യമാകണമെന്നില്ല. ദുരന്തം അസാധാരണമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments