COVID 19Latest NewsNewsIndia

കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന ഡൽഹിയ്ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ഐസിയു കിടക്കൾ നൽകും.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കിടക്കകൾ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഉറപ്പ് നൽകിയത്. കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് ശേഷമാണ് അധികമായി ഐസിയു കിടക്കൾ നൽകുമെന്ന് അമിത് ഷാ അറിയിച്ചത്. ഡൽഹിയിലെ ഡിആർഡിഒ സെന്ററിനാണ് കിടക്കകൾ അനുവദിച്ചിരിക്കുന്നത്. 750 കിടക്കൾ നൽകും. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിദിന പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയർത്താൻ അമിത് ഷാ നിർദ്ദേശിച്ചു.

യോഗത്തിൽ അമിത് ഷായ്ക്ക് അരവിന്ദ് കെജ്രിവാൾ നന്ദി അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം ചേർന്ന അമിത് ഷായ്ക്ക് നന്ദി അറിയിക്കുന്നു. ഇത് ഡൽഹി ജനതയുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button