ദില്ലി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വമ്പന്‍ മാറ്റങ്ങളുമായി ബിജെപി. പുതിയൊരു ടീമിനെ തന്നെയാണ് സംസ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനാവുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.
പശ്ചിമ ബംഗാളില്‍ കൈലാഷ് വിജയ് വര്‍ഗീയയെ തന്നെ ചുമതലയില്‍ നിലനിര്‍ത്തി. ഇവിടെ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. വിജയ് വര്ഗീയക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരവിന്ദ് മേനോനും ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുമുണ്ടാകും. ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതലയില്‍ ഭൂപേന്ദര്‍ യാദവ് തുടരും. രണ്ട് സംസ്ഥാനങ്ങളിലും നേരത്തെ മിന്നുന്ന ജയം ബിജെപി നേടിയിരുന്നു.
സംസ്ഥാനങ്ങള്ളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചുമതലക്കാരെ മാറ്റി നിശ്ചയിച്ചാണു ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നീക്കം. ജയ് പാണ്ഡ, സി.ടി. രവി, അമിത് മാളവ്യ, സംപിത് പത്ര എന്നിവര്‍ക്കാണു സുപ്രധാന ചുമതലകള്‍ നല്‍കിയത്. ഡല്‍ഹിയുടെയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിന്റെയും ചുമതലയാണു ജയ് പാണ്ഡയ്ക്കു നല്‍കിയത്.
read also: ശബരിമല ദര്‍ശനം : 41 ദിവസം കൃത്യമായി മണ്ഡല വ്രതമെടുത്താല്‍
ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ കര്‍ണാടകയില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് സി.ടി. രവിക്ക് മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളുടെയും പി. മുരളീധര്‍ റാവുവിനു മധ്യപ്രദേശിന്റെയും ചുമതല നല്കി. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലേക്കാണ് അമിത് മാളവ്യയെ നിയോഗിച്ചത്.
നിലവില്‍ അവിടെ ചുമതല വഹിക്കുന്ന കൈലാസ് വിജയവര്ഗീയ്ക്കൊപ്പമായിരിക്കും അമിത് മാളവ്യയുടെ പ്രവര്‍ത്തനം. പാര്‍ട്ടി വക്താവ് സംപിത് പത്ര- മണിപ്പുര്‍, ഡി. പുരന്ദേശ്വരി- ഒഡീഷ, അരുണ്‍ സിങ്- രാജസ്ഥാന്, രാധാമോഹന്‍ സിങ്- ഉത്തര്‍പ്രദേശ് എന്നിങ്ങനെയാണു പുതിയ ചുമതലക്കാര്‍. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന് തെലങ്കാന, ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്.
നേരത്തെ ഡല്‍ഹിയുടെ സഹചുമതല തരുണ്‍ ചുഗിനായിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള സിടി രവിക്ക് മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതല നല്കി. ദിലീപ് സാകിയയെ അരുണാചല്‍ പ്രദേശിന്റെയും ജാര്‍ഖണ്ഡിന്റെയും ചുമതലയേല്‍പ്പിച്ചു. ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല ദുഷ്യന്ത് ഗൗതമിനാണ്. ഇയാളും ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.
Post Your Comments