ന്യൂഡൽഹി: രാജ്യത്ത് ബിജെപിയെ ശക്തിപ്പെടുത്താനും 2024 പൊതുതെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്കുമായി നൂറ് ദിവസത്തെ രാജ്യ പര്യടനത്തിന് തയാറെടുത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബീഹാറിലെ വമ്പന്‍ വിജയത്തിന് ശേഷം യാതൊരു വിശ്രമവും കൂടാതെയാണ് നദ്ദ നൂറ് ദിവസം രാജ്യത്തുടനീളം രാഷ്ട്രീയ വിസ്രിത് പ്രവാസ് ആരംഭിക്കുന്നത്.
2019 തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകാതെ പോയ സീറ്റുകളെക്കുറിച്ച് പഠിച്ച് അവിടെ എങ്ങനെ വിജയം ഉറപ്പിക്കാമെന്നതിന് പദ്ധതികള്‍ തയാറാക്കുകയാണ് പര്യടനത്തിന്റെ പ്രധാനലക്ഷ്യം. ബീഹാര്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നടക്കം നദ്ദ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. പാര്‍ട്ടിയുടെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക, പുതിയ സഖ്യ സാധ്യതകള്‍ വിലയിരുത്തുക, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിഛായ മെച്ചപ്പെടുത്തുക, സ്വാധീന ശക്തികളുമായി ചര്‍ച്ച നടത്തുക, പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വ്യക്തത വരുത്തുക, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും സഖ്യകക്ഷി നേതാക്കളെയും സന്ദര്‍ശിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ നൂറ് ദിവസത്തെ ദേശീയ പര്യടനത്തിനുണ്ട്.
Read Also: തുണിസഞ്ചിക്ക് മറവിൽ തട്ടിപ്പ്; തടയാനൊരുങ്ങി സപ്ലൈകോ
എന്നാൽ എ, ബി, സി, ഡി എന്നിങ്ങനെ സംസ്ഥാനങ്ങളെ നാലായി വേര്‍തിരിച്ചാകും ബിജെപിയുടെ ദേശിയ പര്യടനം. ബിജെപി അധികാരത്തിലുള്ള സംസ്ഥനങ്ങളാണ് എ വിഭാഗത്തില്‍. ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളാണ് ബി വിഭാഗത്തില്‍. സി വിഭാഗത്തില്‍ ലക്ഷദ്വീപ്, മേഘാലയ പോലുള്ള ചെറിയ സംസ്ഥാനങ്ങളാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഡി വിഭാഗത്തില്‍.
Post Your Comments