കോടിയേരിയുടെ പുത്രൻ ബിനീഷ് കോടിയേരി പലര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വിവിധ കക്ഷികളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍, സിനിമ, ക്രിക്കറ്റ് തുടങ്ങി ബിനീഷിന്റെ സൗഹൃദവലയം വളരെ വിപുലമായിരുന്നു. വിമർശിക്കുമ്പോൾ പോലും പ്രതിപക്ഷ നേതാക്കളെപ്പോലും ‘അങ്കിളേ’ വിളികൊണ്ട് അടുപ്പിച്ചു നിര്‍ത്തിയിരുന്ന ബിനീഷിനെ പൂട്ടാന്‍ കേരളത്തിന് പുറത്ത് അന്വേഷണ ഏജന്‍സികളുണ്ടായി എന്നതാണ് യാഥാർഥ്യം.
വർഷങ്ങളായി മക്കള്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോഴും അതെല്ലാം ഒതുക്കി നിര്‍ത്താനും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി ഉയരാനും കോടിയേരി എന്നും ശ്രദ്ധിച്ചിരുന്നുവെന്നതാണ് വാസ്തവം. പക്ഷേ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ എല്ലാ അടവുകളും തെറ്റി, അവസാന നിമിഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു പോകുകയായിരുന്നു.
കൃത്യമായി പറഞ്ഞാൽ സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ കോടിയേരിയെ തളര്‍ത്തിയത് മക്കള്‍ വിവാദങ്ങളായിരുന്നു എന്നതാണ് വാസ്തവം, 2018ലാണ് മൂത്തമകന്‍ ബിനോയിക്കെതിരെ ദുബായില്‍ സാമ്പത്തികത്തട്ടിപ്പ് കേസുണ്ടായത്. ആഡംബര കാര്‍ വാങ്ങാന്‍ 53.61ലക്ഷവും മറ്റ് വ്യാപാരാവശ്യങ്ങള്‍ക്ക് 7.7കോടിയും ബിനോയിക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്ന് കാട്ടിയായിരുന്നു പരാതി ഉയർന്നത്. 2016 ജൂണ്‍ ഒന്നിന് മുൻപ്പപണം തിരിച്ചുനല്‍കുമെന്ന ഉറപ്പ് തെറ്റിച്ചെന്ന് ദുബായിലെ ജാസ് കമ്പനി പരാതിപ്പെട്ടു. കമ്പനിയുടമ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സുഖി കേരളത്തിലെത്തി. ബിനോയിക്ക് ദുബായില്‍ നിന്ന് പുറത്തേക്ക് യാത്രാവിലക്കുണ്ടായി. പാസ്പോര്‍ട്ട് പിടിച്ചുവച്ചതുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി.
എന്നാൽ വീണ്ടും 2019ല്‍ ബിനോയ് വീണ്ടും കോടിയേരിക്ക് തലവേദന സൃഷ്ടിച്ചത് സ്ത്രീവിഷയത്തിലൂടെയാണ്, പീഡനപരാതിയുമായി രംഗത്തെത്തിയത് ബീഹാര്‍ സ്വദേശനിയും, ബന്ധത്തിലൊരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നുമായിരുന്നു മുംബയ് പൊലീസിന് ലഭിച്ച പരാതി, ബിനോയിയുമൊത്തുള്ള ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു, ഏറ്റവുമൊടുവില്‍, ബിനീഷിന്റെ അറസ്റ്റ് കോടിയേരിയെ വല്ലാതെ പ്രതിരോധത്തിലാക്കി തീർത്തു.
Post Your Comments