ന്യൂഡൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ആസ്ട്രാസെനേക–ഓക്സ്ഫഡ് വാക്സിൻ ലഭ്യമാക്കാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല അറിയിച്ചു.
വൈറസിനെതിരായ വാക്സിൻ്റെ അവസാന ഘട്ട പരീക്ഷണങ്ങൾ ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അടുത്ത മാസം തന്നെ കേന്ദ്രസർക്കാരിൽ നിന്നും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദ്യം ഉത്പ്പാദിപ്പിക്കുന്ന വാക്സിൻ ഇന്ത്യയ്ക്ക് തന്നെ ലഭ്യമാക്കുമെന്നും അദർ പൂനവാല വ്യക്തമാക്കി.
ഇന്ത്യയിലും വിദേശത്തുമായി ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്റെ ഡോസ് നല്‍കിക്കഴിഞ്ഞു. നിലവില്‍ വാക്‌സിന്റെ വിലയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി കമ്പനി ചര്‍ച്ച തുടരുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ 60-70 മില്യണ്‍ ഡോസുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments