റാഞ്ചി: ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് ആറു വയസ്സുകാരിയായ മകളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി അച്ഛൻ. ആരെയും ഞെട്ടിപ്പിക്കുന്ന ഈ ക്രൂര കൃത്യം നടന്നത് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ്.
ആണ്‍കുഞ്ഞിനായി മന്ത്രിവാദി മകളെ കൊല്ലാൻ ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് ‘അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്.
Post Your Comments