മുംബൈ: 15 വയസ്സുള്ള മകളെ ഒരു മാസത്തോളം അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി പിതാവ്. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പിതാവിന് പുറമെ പിതാവിന്റെ സഹോദരനും പെണ്‍കുട്ടിയെ ഒരു മാസത്തോളം ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രമോദ് ജോഗീന്ദര്‍ സാഹുവിനെതിരെ മുംബൈയിലെ വസായ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രമോദിന്റെ ഇളയ സഹോദരന്‍ ഗൗരി ശങ്കര്‍ സാഹുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ നഗരത്തിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Read Also: വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്, റിയൽ ലൈഫിൽ നമുക്ക് ഒരു വില്ലനാകാൻ കഴിയില്ല: വിജയ് സേതുപതി
നവംബര്‍ ഒന്ന് മുതലാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാനാരംഭിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ശേഷം പിതാവ് ബീഹാറിലെ സ്വന്തം വീട്ടിലേക്ക് നിര്‍ബന്ധിതമായി കൊണ്ടുപോയതിനാല്‍ നവംബര്‍ 27 നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രാഥമിക പ്രതിയായ പ്രമോദ് ജോഗീന്ദര്‍ സാഹു (48), വസായ് നലസോപാര സ്വദേശിയും കേസിലെ രണ്ടാം പ്രതിയായ ഗൗരി ശങ്കര്‍ സാഹു (44) മുംബൈ കാന്തിവാലി സ്വദേശിയുമാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വസായ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പിതാവും, പിതാവിന്റെ സഹോദരനും ചേര്‍ന്ന് തന്നെ പലതവണ ക്രൂരമായി ബലാത്സംഗം ചെയ്തതായി ചൂണ്ടിക്കാട്ടി. തന്റെ നാല് സഹോദരന്മാര്‍, പിതാവ് (പ്രതി), രണ്ടാനമ്മ എന്നിവര്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും പിതാവിനൊപ്പം വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
കാണ്ടിവാലി സ്വദേശിയായ പിതാവിന്റെ സഹോദരന്‍, ഗൗരി ശങ്കര്‍ സാഹു ദീപാവലിക്ക് ശേഷം തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും പിതാവിന്റെ സാന്നിധ്യത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
‘വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടാനമ്മ ജോലിക്ക് പോയിരുന്നു, ജ്യേഷ്ഠന്‍ ജോലി ചെയ്യുന്ന ജീന്‍സ് നിര്‍മ്മാണ കമ്പനിയില്‍ പോയിരുന്നു, എന്റെ അനുജന്മാര്‍ കളിക്കാന്‍ പോയതായിരുന്നു. ഞാന്‍ കുളിച്ചു കുളിമുറിയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ഡ്രോയിംഗ് റൂമില്‍ ഇരുന്ന അച്ഛന്‍ എന്നെ ബലമായി പിടിച്ച് അടുക്കളയില്‍ തറയില്‍ കിടത്തി. തുടര്‍ന്ന് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് ഡ്രോയിംഗ് റൂമില്‍ ഇരിക്കുകയായിരുന്ന പിതാവിന്റെ സഹോദരനും എന്നെ ക്രൂരമായി പീഡിപ്പിച്ചു, ‘പെണ്‍കുട്ടി പറഞ്ഞു.
സംഭവം, കുടുംബത്തിലെ ആരെയെങ്കിലും അറിയിച്ചാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇത് പല തവണ ആവര്‍ത്തിച്ചതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
Post Your Comments