ദില്ലി : മധ്യപ്രദേശിലെ മുതിര്‍ന്ന ബിജെപി നോതാവ് കൈലാഷ് സാരംഗിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ‘അനുകമ്പയുള്ള, കഠിനാധ്വാനിയായ’ നേതാവ് എന്നാണ് അദ്ദേഹം സാംരംഗിനെ വിശേഷിപ്പിച്ചത്. മധ്യപ്രദേശിലുടനീളം ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി കൈലാഷ് സാരംഗ് ജി ശക്തമായ ശ്രമങ്ങള്‍ നടത്തി. എംപിയുടെ പുരോഗതിക്കായി പ്രതിജ്ഞാബദ്ധനായ, അനുകമ്പയുള്ള, കഠിനാധ്വാനിയായ നേതാവായി അദ്ദേഹത്തെ ഓര്‍മിക്കും, ”പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Shri Kailash Sarang Ji made stupendous efforts to strengthen the BJP across Madhya Pradesh. He will be remembered as a compassionate and hardworking leader, committed to MP’s progress. Anguished by his demise. Condolences to his family and well-wishers. Om Shanti.
— Narendra Modi (@narendramodi) November 14, 2020
മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തെ 12 ദിവസം മുമ്പാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 86 വയസായിരുന്നു. കൈലാഷ് സാരംഗ് വളരെക്കാലമായി അനാരോഗ്യത്തിലായിരുന്നു, ഏകദേശം രണ്ട് മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തെ പിന്നീട് മുംബൈയിലേക്ക് മാറ്റിയിരുന്നു. സാരംഗിന് രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്. മകന്‍ വിശ്വാസ് സാരംഗ് മധ്യപ്രദേശ് സര്‍ക്കാരില്‍ മന്ത്രിയാണ്.
Post Your Comments