കോഴിക്കോട്: ശിശുദിന ആശംസയിൽ ബിനീഷ് കോടിയേരിയുടെ ചിത്രം പങ്കുവച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനു അണികളില്‍നിന്നും എതിര്‍പ്പ്. വിമർശനം ശക്തമായതോടെ പോസ്റ്റ് പിന്‍വലിച്ചു വിശദീകരണവുമായി എത്തിയിരിക്കുകയാണ് നജീബ്. ശിശുദിനാശംസകള്‍ എന്ന കാപ്ഷനോടെ പങ്ക് വെച്ച ചിത്രം പൊളിറ്റിക്കല്‍ ട്രോള്‍ മാത്രമായി ആണ് ഉദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നജീബിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്ത് വന്നത്. എന്നാല്‍ അണികള്‍ക്കിടയില്‍നിന്നു തന്നെ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
‘നെഹ് റുജിയുടെ ജന്മ ദിനത്തില്‍ ഇത്തരമൊരു ട്രൊള് തെറ്റായ സന്ദേശം നല്‍കുമെന്ന നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങള്‍ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ’ എന്ന് വി വിശദീകരണ പോസ്റ്റില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
read also:ബിനീഷുമായി സാമ്പത്തിക ഇടപാട് നടത്തിയ നാല് പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്; പൂട്ടാൻ ഉറപ്പിച്ചു ഇഡി
പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശിശുദിനാശംസകള്‍ എന്ന ക്യാപ്ഷനോടെ പങ്ക് വെച്ച ചിത്രം പൊളിറ്റിക്കല്‍ ട്രോള്‍ മാത്രമായി ആണ് ഉദേശിച്ചത്.നമ്മുടെ രാജ്യത്തിന് എന്നും അഭിമാനം കൊള്ളാന്‍ കഴിയുന്ന മഹാനായ ചാച്ചാജിയുടെ ഓര്‍മകളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ എത്തിപ്പെട്ട അപചയത്തെ തുറന്നു കാണിക്കുക എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.
എന്നാല്‍ ആക്ഷേപ ഹാസ്യത്തിന് വേണ്ടിയാണെങ്കില്‍ പോലും ചില ചേര്‍ത്തുവെക്കലുകള്‍ മഹാന്മാരുടെ ഓര്‍മകള്‍ക്ക് കളങ്കമാകുമെന്ന് ചൂണ്ടികാണിക്കപ്പെട്ടത് അംഗീകരിക്കുന്നു. നെഹ്രുജിയുടെ ജന്മ ദിനത്തില്‍ ഇത്തരമൊരു ട്രൊള് തെറ്റായ സന്ദേശം നല്‍കുമെന്ന നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നല്ല ഉപദേശങ്ങള്‍ സ്വീകരിക്കാനും തിരുത്താനും സന്തോഷമേയുള്ളൂ. സ്നേഹത്തോടെ തിരുത്തിയ എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു.
Post Your Comments