മലപ്പുറം : എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിതാ നേതാക്കളുടേത് നിഗൂഢ ലക്ഷ്യമെന്ന് മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം. ഹരിതാ നേതാക്കളെ പിരിച്ചുവിടുകയല്ലാതെ ലീഗിന് മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞു.
‘അവരുടെ ഉദ്ദേശ്യം മറ്റെന്തോക്കൊയോ ആണ്. എംഎസ്എഫിനെ ശക്തിപ്പെടുത്തലോ, മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തലോ അല്ല. അതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അങ്ങനെയാണ് സംവിധാനം പിരിച്ചുവിട്ടത്. ഇതെല്ലാതെ മുസ്ലീം ലീഗ് പാര്‍ട്ടി എന്ത് ചെയ്യും. ഈ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി 25 ലക്ഷം അംഗങ്ങളുള്ള മുസ്ലീം ലീഗ് തലകുനിക്കണോ’- പിഎംഎ സലാം ചോദിച്ചു.
Read Also : കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന് കാലം തെളിയിക്കും: യുപിയിൽ തമ്പടിച്ച് പ്രിയങ്ക ഗാന്ധി
എന്നാൽ, ഹരിതാ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് രാജി തുടരുകയാണ്. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സാലിബ അബൂബക്കര്‍, വയനാട് ജില്ലാ പ്രസിഡണ്ട് ഫാത്തിമ ഷാദില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹിബ എന്നിവരാണ് രാജിവെച്ചത്.
Post Your Comments