MollywoodLatest NewsKeralaNewsEntertainment

ബിജെപി സ്ഥാനാർഥി സുമി ബാലുവിന്റെ തിരഞ്ഞെടുപ്പ് വാർഡ് ഓഫീസ് ഉത്ഘാടനത്തിൽ നടൻ കൃഷ്ണകുമാർ

ബിജെപിയുടെ വേദിയിൽ സജീവമായിരിക്കുകയാണ് താരം

ബിജെപിയോട് അനുകൂലമായ രാഷ്ട്രീയനിലപാടുകളാണ് തനിക്കെന്നു നടൻ കൃഷ്ണകുമാർ പങ്കുവച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ബിജെപിയുടെ വേദിയിൽ സജീവമായിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാഞ്ഞിരംപാറ വാർഡിലെ ബിജെപി സ്ഥാനാർഥി ശ്രീമതി സുമി ബാലുവിന്റെ തിരഞ്ഞെടുപ്പ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ താരം പങ്കെടുത്തു. അതിനെ ക്കുറിച്ചു സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ സഹിതം കൃഷ്ണ കുമാർ കുറിച്ചതിങ്ങനെ..

തിരുവനന്തപുരം കാഞ്ഞിരംപാറ വാർഡിലെ ബിജെപി സ്ഥാനാർഥി ശ്രീമതി സുമി ബാലുവിന്റെ തിരഞ്ഞെടുപ്പ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ രാജേട്ടനും (ശ്രി ഒ. രാജഗോപാൽ ) മറ്റു വിശിഷ്ട അതിഥികളുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം. സുമി ബാലുവിന് വിജയാശംസകൾ നേരുന്നു. ജയ്‌ഹിന്ദ്‌.?

https://www.facebook.com/actorkkofficial/posts/218354452972584

shortlink

Related Articles

Post Your Comments

Related Articles


Back to top button