Latest NewsKeralaNews

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില്‍ ഇടിപ്പിച്ചു, വാനിലുണ്ടായിരുന്നവര്‍ അസഭ്യം വിളിച്ചു: പരാതിയുമായി കൃഷ്ണകുമാര്‍

പുതുപ്പള്ളിയിലേയ്ക്ക് പോകുകയായിരുന്നു കൃഷ്ണകുമാർ

മുഖ്യമന്ത്രിക്ക് അകമ്പടിപോയ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് വാൻ തന്റെ കാറില്‍ മനഃപൂര്‍വം ഇടിപ്പിച്ചെന്ന പരാതിയുമായി നടൻ കൃഷ്ണകുമാർ. ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേയ്ക്ക് പോകുകയായിരുന്നു കൃഷ്ണകുമാർ. കാറിൽ ഇടിക്കുകയും വാനിലുണ്ടായിരുന്നവര്‍ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു.

read also: ഖത്തറില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കര്‍ ഫോഴ്സിസിന്റെ വാഹനത്തിനെതിരെയാണ് കൃഷ്ണകുമാർ ആരോപണം ഉന്നയിച്ചത്. കാറില്‍ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തില്‍ കാര്‍ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button