Latest NewsKeralaNews

അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമെന്ന് സമിതി; അധികാരമുണ്ടെന്ന് ഇ ഡി

ഇഡിക്കുള്ള അധികാരങ്ങളും ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും സംബന്ധിച്ച്‌ വിശദീകരിച്ചാണ് ഇഡിയുടെ മറുപടി

തിരുവനന്തപുരം: നിയമസഭാ സമിതി നല്‍കിയ നോട്ടിസിന് മറുപടി നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിനായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നും മറുപടിയില്‍ ഇഡി വ്യക്തമാക്കി. ജയിംസ് മാത്യൂ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നോട്ടിസ് നല്‍കിയത്. എന്നാൽ നിയമസഭ പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ വിളിച്ചുവരുത്തുന്നത് നിയമസഭയുടെ അധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്നും പദ്ധതിയെ തുരങ്കം വയ്ക്കുന്നതിനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. ഇഡിക്കുള്ള അധികാരങ്ങളും ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളും സംബന്ധിച്ച്‌ വിശദീകരിച്ചാണ് ഇഡിയുടെ മറുപടി.

Read Also: നിങ്ങളിലേക്കു വരാതെ എന്റെ ദീപാവലി പൂര്‍ണമാവില്ല; ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സൈനികരെ തടയാനാവില്ലെന്ന് പ്രധാനമന്ത്രി

അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്നിട്ടുള്ള കോഴയിടപാട് കണ്ടെത്തുന്നതെന്ന് ഇഡി മറുപടിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍വരെ ഈ ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ വ്യക്തമായ തെളിവുകള്‍ കിട്ടിയെന്നും തുടരന്വേഷണത്തിനായാണ് ഫയലുകള്‍ ആവശ്യപ്പെട്ടതെന്നും മറുപടിയിലുണ്ട്. ഒക്ടോബർ 30ന് ലൈഫ് മിഷന്‍ സിഇഒ യുവി ജോസിന് ഇഡി സമന്‍സ് നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button