ന്യൂഡൽഹി: ഇന്ത്യൻ ആയുധ പരീക്ഷണങ്ങളിലേക്ക് പുതിയ അംഗം കൂടി. ഒഡീഷയിലെ പ്രതിരോധ വിദഗ്ധര്‍ ബാലസോറില്‍ നിന്ന് ഡി.ആര്.ഡി.ഒ ഭൗമ-വ്യോമ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ക്യുക്ക് റിയാക്ഷന് സര്‍ഫസ് ടു എയര്‍ മിസൈല്‍ (ക്യു.ആര്.എസ്.എ.എം) വിഭാഗത്തില്‍പ്പെട്ട മിസൈലാണ് പരീക്ഷിച്ചത്.
Read Also: വന്നവഴി മറന്നു…ഫോക്സ് ന്യൂസിനെതിരെ ട്രംപ്
ആകാശത്തില്‍ പറന്നിരുന്ന ആളില്ല വിമാനത്തെ വിജയകരമായി മിസൈല്‍ തകര്‍ത്തു. മധ്യദൂര മിസൈലായ ഇത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഡി.ആര്.ഡി.ഒ എന്നിവ സംയുക്തമായാണ് ശക്തിയേറിയ റഡാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ മിസൈല്‍ സൈനിക ചരക്കു നീക്കങ്ങള്‍ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എല്ലാ ദിശകളും കര്‍ശനമായി നിരീക്ഷിക്കുന്ന റഡാര്‍ 360 ഡിഗ്രിയിലും ശത്രുവിന്റെ നീക്കങ്ങള്‍ മണത്തറിയും. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തെ തുടര്‍ന്ന് ഡി.ആര്.ഡി.ഒ ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
Post Your Comments