COVID 19Latest NewsKeralaNews

കോവിഡ് നിയമ ലംഘനങ്ങളിൽ പിഴ കുത്തനെ വർധിപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയര്‍ത്തി. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200ൽനിന്ന് 500 രൂപയാക്കി ഉയർത്തി. പൊതുനിരത്തിൽ തുപ്പുന്നവർക്കും 500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

Read Also : ശിവസേനയെ ശവസേനയെന്ന് വിളിച്ച് ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ് ; മറുപടി നൽകി ശിവസേനയും

വിവാഹച്ചടങ്ങുകളിലെ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 5,000 രൂപയാണ് പിഴ നൽകേണ്ടി വരുന്നത്. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.

സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button