തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശത്രുപക്ഷ നായകനെ വീഴ്ത്തി ആവേഷത്തോടെ പ്രതിപക്ഷം. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തോടെ, സ്വര്‍ണക്കടത്തും ലഹരികടത്തും ഉന്നയിച്ച് നടത്തുന്ന പ്രചാരണങ്ങളില്‍ കഴമ്പുണ്ടെന്ന് സ്ഥാപിക്കാനാകുമെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ഇനി മുഖ്യമന്ത്രിയെ ഉന്നമിട്ട കടന്നാക്രമണത്തിന്റെ ശക്തിയും വര്‍ധിപ്പിക്കും. ഇതിനാവശ്യമായ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്.
Read Also: ബിജെപിയില്‍ അഴിച്ചുപണി; തെലങ്കാനയുടെ ചുമതല ഇനി വി മുരളീധരന്
എന്നാൽ അവധി ചികിത്സാര്ഥമാണെന്ന് സി.പി.എം അവകാശപ്പെടുന്നുണ്ടെങ്കിലും യു.ഡി.എഫ് അംഗീകരിക്കുന്നില്ല. നേരത്തെ ചികിത്സക്ക് പോയപ്പോള്‍ ചുമതല കൈമാറാത്തതാണ് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെങ്കിലും മകനെതിരായ കേസുകളെ തുടര്‍ന്നുള്ള ഒഴിവാക്കാനാകാത്ത നടപടിയായി തീരുമാനത്തെ അവര്‍ കാണുന്നു. സി.പി.എമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ അതിന് കാരണമായെന്നും വിശ്വസിക്കുന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയില്‍നിന്ന് പോലും കോടിയേരിക്ക് പിന്തുണ ലഭിച്ചില്ലെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവങ്ങളെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്.
അതേസമയം കോടിയേരി ഒഴിഞ്ഞതോടെ വിവാദ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരായ പ്രചാരണം പ്രതിപക്ഷത്തിന് ശക്തമാക്കാനാകും. ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുകയും മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ കടന്നാക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യത്തില്‍ അത്തരെമാരു സാഹചര്യമുണ്ടായാല്‍ പ്രതിപക്ഷത്തിന് അത് വജ്രായുധമാകുമെന്ന് മാത്രമല്ല, ഭരണത്തിന്റെ നിലനില്പ് പോലും സംശയത്തിലാവുകയും ചെയ്യും.
Post Your Comments