തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ യുഡിഎഫില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു. ആര്‍എസ്പിയും പ്രതിഷേധിച്ച് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. മുസ്ലിംലീഗ് ഒഴികെയുള്ള എല്ലാ ഘടകകക്ഷികളും യോജിച്ച പ്രക്ഷോഭത്തിലുള്ള വിയോജിപ്പ് യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ പ്രകടിപ്പിച്ചതായാണ് വിവരം.
പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.യുഡിഎഫ് സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതായിരുന്നു ഉചിതമെന്നാണ് നേതാക്കളുടെ അഭിപ്രായം.
കൊല്ലത്തും സദാചാരക്കൊല, കേരളത്തിൽ ഇന്നലെ മാത്രം നടന്നത് രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ
വളരെപ്പെട്ടെന്ന് തീരുമാനിച്ചതാണെന്നും, ഇതില്‍ മുന്നണിയിലൊരു കൂടിയാലോചനയ്ക്ക് സമയം കിട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. നിയമസഭയിലെ പ്രാതിനിധ്യമുള്ള കക്ഷികളെ മാത്രം സമരത്തിലേക്ക് വിളിച്ചതിലും മുന്നണിക്കുള്ളില്‍ അതൃപ്തിയുണ്ട്.
Post Your Comments