Latest NewsIndiaNews

മതം മാറ്റാനെത്തിയ ക്രിസ്ത്യൻ മിഷനറി പ്രവർത്തകരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ചെന്നൈ : മതം മാറ്റാനെത്തിയ ക്രിസ്ത്യൻ മിഷനറി പ്രവർത്തകരെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു .ഹൊസൂരിലെ തേർപേട്ടൈ ഭാഗത്താണ് സംഭവം . ഇവിടെ ഏറെ നാളായി ക്രിസ്ത്യൻ മതപ്രചാരകർ ഗ്രാമവാസികളെ ക്രിസ്തുമതത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.ഇതിനായി നിരന്തരം ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . പ്രദേശത്ത് പ്രാർത്ഥനായോഗങ്ങൾ നടത്തുകയും , അതിലേയ്ക്ക് ജനങ്ങളെ ആകർഷിക്കുകയുമാണ് പ്രധാനമായും ചെയ്തിരുന്നത് . ഇത്തരത്തിൽ പ്രാർത്ഥാനായോഗങ്ങളിൽ പങ്കെടുക്കുന്നവരോട് ‘ യേശു മാത്രമാണ് രക്ഷയെന്നും , ക്രിസ്തു മതം പിന്തുടരണമെന്നും ക്രിസ്ത്യൻ മിഷനറി ആവശ്യപ്പെട്ടു .

Read Also : 49 രൂപ വിലയുള്ള സിഗരറ്റ് കേരളത്തിൽ വില്‍ക്കുന്നത് 80 രൂപക്ക് ; പിടികൂടിയത് ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ്

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതോടെ ജനങ്ങൾ ഹിന്ദു മുന്നണി പ്രവർത്തകരോടും പരാതി ഉന്നയിച്ചു .ഹിന്ദു മുന്നണി പ്രവർത്തകരും,നാട്ടുകാരും ചേർന്നാണ് ക്രിസ്ത്യൻ മിഷനറിയെ പിടികൂടിയത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ല . തുടർന്ന് ഹിന്ദു മുന്നണി പ്രവർത്തകർ മിഷനറിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു . എന്നാൽ മിഷനറിയ്ക്കെതിരെ കേസ് എടുക്കുന്നതിനു പകരം പരാതിക്കാരായ ഹിന്ദു മുന്നണി പ്രവർത്തകർക്കെതിരെയാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.മാത്രമല്ല എ എസ് ഐ സെൽവരാഘവൻ പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button