തൃശൂര്‍: കാനറാ ബാങ്ക് സംസ്ഥാനത്ത് 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കുംവിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. അതേസമയം, കരാര്‍, ദിവസവേതനക്കാര്‍ പുറത്താകും. പുതിയ നിയമന സാധ്യതയും മങ്ങും. എറണാകുളം അസറ്റ് റിക്കവറി മാനേജ്മെന്റ് ശാഖ ഉള്‍പ്പെടെയാണ് നിര്‍ത്തുന്നത്.
Read Also : മതം മാറ്റാനെത്തിയ ക്രിസ്ത്യൻ മിഷനറി പ്രവർത്തകരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
നിര്‍ത്തുന്ന ശാഖകളുടെ ലിസ്റ്റ് കാണാം :
തിരുവനന്തപുരം സ്റ്റാച്യൂ (എം), ചാല, കഴക്കൂട്ടം, പേരൂര്‍ക്കട, മുട്ടത്തറ (എച്ച്.എഫ്.ബി), പേട്ട, ശാസ്തമംഗലം, തിരുമല, ലോക്കല്‍, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, കിളിമാനൂര്‍, കുണ്ടറ, പുനലൂര്‍, ആയൂര്‍, പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂര്‍, കോന്നി, കോഴഞ്ചേരി, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാന്നാര്‍, ചേര്‍ത്തല, എടത്വ, അമ്ബലപ്പുഴ, ഹരിപ്പാട്, കടുത്തുരുത്തി, പൊന്‍കുന്നം, കറുകച്ചാല്‍, കുറുവിലങ്ങാട്, കോട്ടയം കഞ്ഞിക്കുഴി,
എറണാകുളം ഷണ്മുഖം റോഡ് (മെയിന്‍), കാക്കനാട്, അങ്കമാലി ഉദ്യമി മിത്ര, പെരുമ്ബാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശ്ശേരി, കോതമംഗലം, പിറവം, മരട്, ചാലക്കുടി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, മുളങ്കുന്നത്തുകാവ് (പുഴയ്ക്കല്‍), മാള, വലപ്പാട്. ചെര്പുളശ്ശേരി, പട്ടാമ്ബി, മലപ്പുറം, കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി സ്പെഷലൈസ്ഡ് എസ്.എം.ഇ, വളാഞ്ചേരി, നിലമ്ബൂര്‍, തിരൂര്‍ (തൃക്കണ്ടിയൂര്‍), വടകര, ബാലുശ്ശേരി,
കോഴിക്കോട് ചെറൂട്ടി റോഡ് (മെയിന്‍), മാവൂര്‍ റോഡ്, കൊടുവള്ളി, പായന്തോങ്ങ്, ഓര്‍ക്കാട്ടേരി, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്ബ്ര, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മാഹി, കല്പറ്റ, ബത്തേരി, പനമരം, പഴയങ്ങാടി (മുട്ടം), പയ്യന്നൂര്‍, തളിപ്പറമ്ബ്, ചിറക്കല്‍, കണ്ണപുരം, ചക്കരക്കല്‍ (അഞ്ചരക്കണ്ടി), അഴീക്കോട് സൗത്ത്, ചെങ്ങള, പെരിയ, തൃക്കരിപ്പൂര്‍, കാസര്‍കോട്.
Post Your Comments