മുംബൈ: ശിവസേനയെ ശവ്‌സേനയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ തോല്‍വിയെ തുടര്‍ന്നാണ് ശവ്‌സേനയെന്ന് അമൃത ഫഡ്‌നവിസ് പാര്‍ട്ടിയെ വിശേഷിപ്പിച്ചത്.
Read Also : ഇന്ത്യയിലെ ടിക് ടോക് ആരാധകർക്ക് ഒരു സന്തോഷവാർത്ത
അമൃതയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേനയും രംഗത്തെത്തി. സ്വന്തം പേരിലെ ‘എ’ വിട്ടുകളയരുതെന്ന് ശിവസേന വക്താവ് നീലം ഗോര്‍ഹെ പറഞ്ഞു. നിങ്ങളുടെ പേരിലെ ‘എ’ എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് പറഞ്ഞു. അമൃതയുടെ സ്‌പെല്ലിംഗില്‍ നിന്ന് ‘എ’ വിട്ടുകളഞ്ഞാല്‍ മൃതം(മരിച്ചത്) എന്നാണ് മറാഠിയില്‍ അര്‍ത്ഥം. ഞങ്ങളെ പേര് വിളിക്കുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്നും ശിവസേന പറഞ്ഞു.
Post Your Comments