
പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരോപണവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ജെ.ഡി.യു.വിന്റെ വോട്ടുകള്‍ മനഃപൂര്‍വം ചിലര്‍ ഭിന്നിപ്പിച്ചെന്നാണ് നിതീഷ് കുമാറിന്റെ വാദം. വ്യാഴാഴ്ച പട്‌നയില്‍ ജെ.ഡി.യു. ആസ്ഥാനത്തുനടന്ന പത്രസമ്മേളനത്തിലാണ് നിതീഷ് കുമാര്‍ ഈ ആരോപണം ഉന്നയിച്ചത്. ജെ.ഡി.യു. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കൃത്യമായ ലക്ഷ്യങ്ങളോടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാണ് വോട്ടുകള്‍ ഭിന്നിപ്പിച്ചതെന്നും നിതീഷ് പറഞ്ഞു.
Read Also: ഇനി അഴിക്കുള്ളിലാകുന്നത് ആരൊക്കെ? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി
എന്നാൽ ചിരാഗ് പസ്വാന്റെ എല്‍.ജെ.പി.യെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും എന്‍.ഡി.എ.യാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും നിതീഷ് പറഞ്ഞു. വോട്ടെണ്ണലിനുശേഷം ആദ്യമായി പാര്‍ട്ടി ആസ്ഥാനത്തെത്തിയ നിതീഷ് കുമാര്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്ബോഴാണ് അദ്ദേഹം പ്രതികരിച്ചത്.
Post Your Comments