Latest NewsNewsIndiaBollywoodEntertainment

നടിമാരുടെ അശ്ലീല വിഡിയോകള്‍ ; ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി

അശ്ലീല വിഡിയോകള്‍ യുവമനസ്സുകളില്‍ 'വിനാശകരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍

നടിമാരുടെ അശ്ലീല വിഡിയോകള്‍ ഷൂട്ട് ചെയ്തു പ്രദര്‍ശിപ്പിച്ചതിന് വിവിധ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേസ്. ഒടിടി പ്ലാറ്റ്ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കിയ ഉത്തരവിന് പിന്നാലെയാണ് കേസ്. പ്രമുഖ നിര്‍മാതാവ് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി,  എഎല്‍ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മോവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്സ്‌വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസ്.  മഹാരാഷ്ട്ര സൈബര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അശ്ലീല വിഡിയോകള്‍ യുവമനസ്സുകളില്‍ ‘വിനാശകരമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്ന് മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞു.

read also:ഫിറോസിന്റേത് 35000 രൂപയുടേതല്ല ഡ്യൂപ്ലിക്കേറ്റ് ടീ ഷർട്ട്, ഫിറോസ് കുന്നംപറമ്പിലിന് പിന്തുണയുമായി നിരവധി പേർ

അപ്‌ലോഡുചെയ്‌ത വിഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിച്ച്‌ വീഴ്ത്തി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്‌തിരിക്കാമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button