തിരുവനന്തപുരം: ശോഭാ സുരേന്ദ്രന്‍ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശോഭ സുരേന്ദ്രന്‍ ബി ജെ പിയെ മുന്നില്‍ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്‌ടിയാണ്. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങള്‍ പറയുന്നതുപോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുളള കലഹങ്ങള്‍ ഇവിടെയില്ല.
ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെയുളളത് മാദ്ധ്യമ സൃഷ്‌ടിയാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. നിരാശരാവുക മാദ്ധ്യമങ്ങളും എതിരാളികളുമായിരിക്കും. ശോഭ സുരേന്ദ്രന്‍ ബി ജെ പിയിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണെന്ന് ആവര്‍ത്തിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഞങ്ങളൊരു കുടുംബമാണ്. അതില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. യു ഡി എഫ് വെറുതെ ആ കട്ടില്‍ കണ്ട് പനിക്കേണ്ട. യു ഡി എഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നു.
അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് യു ഡി എഫിന്റേത്. കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശോഭ സുരേന്ദ്രനും ഇത്തരം ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലായിരുന്നു.
സംസ്ഥാനത്ത് ബിജെപിക്ക് ഒരു വാര്‍ഡ് മെമ്ബര്‍ പോലുമില്ലാത്ത കാലത്താണ് ഞാന്‍ ബിജെപിയില്‍ വന്നത്. അതു കൊണ്ട് തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ തനിക്ക് സങ്കടമില്ല. നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്. അവ വിശദമായി പിന്നീടൊരിക്കല്‍ പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments