Latest NewsIndiaInternational

ഇന്ത്യയുടെ സ്വന്തം ‘വജ്രായുധം’ വാങ്ങാൻ ഫിലിപ്പൈൻ, പിന്നാലെ ലോക രാജ്യങ്ങളും

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യയില്‍ നിന്ന് ഫിലിപ്പൈന്‍സ് വാങ്ങും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേര്‍ട്ടും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പുവയ്ക്കും. ഇതോടെ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യമാകും ഫിലിപ്പൈന്‍സ്.

കരാറിന്റെ അന്തിമമായ നടപടികള്‍ക്കായി ബ്രഹ്‌മോസിന്റെ സംഘം ഡിസംബറില്‍ മനില സന്ദര്‍ശിക്കും. 2017ല്‍ മോദിയുടെ ഫിലിപ്പൈന്‍സ് സന്ദര്‍ശനത്തിലാണ് പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാര്‍ ഒപ്പുവച്ചത്.അഞ്ഞൂറ് കിലോമീ‌റ്റര്‍ പ്രഹരപരിധിയുള‌ള മിസൈല്‍ സ്വന്തമാകുന്നതോടെ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഫിലിപ്പൈന്‍സ് സൈന്യത്തിന്റെ മിസൈല്‍ വിഭാഗത്തിന് കരുത്തേറും.

read also: ‘ശോഭാ സുരേന്ദ്രന്‍ ബിജെപിയിലെ ഏറ്റവും കരുത്തയായ നേതാവ്: ഞങ്ങൾ ഒരു കുടുംബം, യുഡിഎഫ് ആ കട്ടിൽ കണ്ടു പനിക്കേണ്ട’ : കെ സുരേന്ദ്രൻ

തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ,വിയ‌റ്റ്നാം തുടങ്ങി മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ട് ഇന്ത്യ പ്രതിരോധ കരാറിന് ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഔഷധ വിതരണ,​ വ്യോമയാന കരാറുകളും ഇതിനൊപ്പം ഒപ്പുവച്ചേക്കും.പ്രതിരോധ സഹകരണ കരാര്‍ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നത്.

read also: അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമിച്ച ഐസിസ് ചാവേര്‍ സംഘത്തിലെ മൂന്നാമത്തെ ഇന്ത്യക്കാരനും മലയാളി: കണ്ണൂർ സ്വദേശിയും

ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. ബ്രഹ്‌മോസ് മ‌റ്റ് രാജ്യങ്ങള്‍ക്കും വില്‍ക്കാനുള്ള റഷ്യന്‍ തീരുമാനത്തിന്റെ ഭാഗമാണിത്. 2018ല്‍ ഇന്തോനേഷ്യന്‍ യുദ്ധകപ്പലുകളില്‍ ബ്രഹ്‌മോസ് മിസൈല്‍ സ്ഥാപിക്കുന്നതിനായി ബ്രഹ്‌മോസ് സംഘം പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button