ബെംഗളൂരു: മത തീവ്രവാദികളുടെ ആക്രമണം നേരിട്ട പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയെ പിന്തുണച്ച് ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് ശ്രീനിവാസമൂർത്തിക്ക് പിന്തുണയുമായി രംഗത്തെത്തിയത് . ദളിതനായ സ്വന്തം എംഎൽഎയെ സംരക്ഷിക്കുന്നതിനുപകരം കോൺഗ്രസ് കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണെന്ന് കാട്ടീൽ ഉഡുപ്പിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പുലികേശി നഗർ കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്ബുക്കിൽ ഇസ്ലാം മതത്തെ വിമർശിച്ചുവെന്ന് ആരോപിച്ചാണ് മതതീവ്രവാദികൾ ബംഗളൂരുവിൽ കലാപം അഴിച്ചുവിട്ടത്. അക്രമികൾക്കെതിരെ ശക്തമായ നടപടികളാണ് കർണാടക സർക്കാർ സ്വീകരിച്ചത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 61 കേസുകളിൽ എസ്.ഡിപിഐ നേതാവ് മുസമ്മിൽ പാഷ ഉൾപ്പെടെ 421 പേർ അറസ്റ്റിലായിരുന്നു.
കോൺഗ്രസ് എം.എൽ.എക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ബിജെപി സർക്കാർ സ്വീകരിക്കും. ‘ഇത് ഞങ്ങളുടെ പാർട്ടിയുടെയോ അവരുടെ പാർട്ടിയുടെയോ പ്രശ്നമല്ല, ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് കാട്ടീൽ ചൂണ്ടിക്കാട്ടി .കേസിൽ മുൻ ബെംഗളൂരു കോർപ്പറേഷൻ മേയറും സിറ്റിംഗ് കോൺഗ്രസ്സ് കൗൺസിലറുമായ ആർ സമ്പത്ത് രാജിനെ പോലീസ് പ്രതിചേർത്തിരുന്നു.
read also: കോടിയേരി സ്ഥാനം ഒഴിഞ്ഞു, പകരം വിജയരാഘവൻ : സിപിഎം വിശദീകരണം ഇങ്ങനെ
തുടർന്ന് ഇയാൾ ഒളിവിലാണ്. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിച്ചില്ലെന്നതാണ് കേസ്. ഇയാളെ പിടികൂടാൻ ശക്തമായ അന്വേഷണം സർക്കാർ നടത്തുന്നുണ്ടെന്നും കാട്ടീൽ വ്യക്തമാക്കി.
Post Your Comments