Latest NewsIndia

ബംഗാളില്‍ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അല്‍ഖാഇദ പദ്ധതി​; ലക്ഷ്യം രാഷ്​ട്രീയ നേതാക്കളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അല്‍ഖാഇദ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട്​. ‘സ്ലീപ്പര്‍ സെല്ലു ‘കളെ ഉപയോഗിച്ച്‌​ ആക്രമണം നടത്താനാണ്​ പദ്ധതിയെന്നും അന്വേഷണ സംഘം ​ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പാകിസ്​താന്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ ബംഗാളില്‍നിന്ന്​ ആളുകളെ റിക്രൂട്ട്​ ചെയ്​തതായാണ്​ വിവരം.

ബംഗാളിലെ നിരവധി രാഷ്​ട്രീയ പ്രവര്‍ത്തകരെ അല്‍ഖാഇദ ഉന്നംവെച്ചിരുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ പിടികൂടിയ അല്‍ഖാഇദ ഭീക​രനില്‍നിന്നാണ്​ ഈ വിവരങ്ങള്‍ ലഭ്യമായത്​. വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച്‌​ അല്‍ഖാഇദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

read also: ഇന്ത്യയുടെ സ്വന്തം ‘വജ്രായുധം’ വാങ്ങാൻ ഫിലിപ്പൈൻ, പിന്നാലെ ലോക രാജ്യങ്ങളും

ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക്​ എത്തിക്കുന്നതിനുവേണ്ടി പാകിസ്​താനിലെ കറാച്ചിയിലും പെഷാവറിലും റിക്രൂട്ട്​മെന്‍റ്​ സംഘടിപ്പിച്ചിരുന്നു. ഈ നീക്കവുമായി ബന്ധപ്പെട്ട്​ 11 തീവ്രവാദികളെ എന്‍.ഐ.എ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button